റിസാറ്റ്-2ബി വിക്ഷേപണം നാളെ

Tuesday 21 May 2019 8:39 pm IST

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ റഡാര്‍ എര്‍ത്ത് ഇമേജിംഗ് സാറ്റലൈറ്റ് 'റിസാറ്റ്-2ബി നാളെ പുലര്‍ച്ചെ  ശ്രീഹരിക്കേട്ടയിലെ സതീഷ് ധവാന്‍ സ്‌പെയസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും. 

പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങളും അറബിക്കടലിലെ പാകിസ്ഥാന്‍ യുദ്ധക്കപ്പലുകളുടെ നീക്കവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും നിരീക്ഷിക്കാന്‍ റിസാറ്റ് 2-ബി സഹായിക്കും. ഇതുവഴി അതിര്‍ത്തിയിലുള്ള വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിയും.

റിസാറ്റ് പദ്ധതിയുടെ മൂന്നാമത്തെ ഉപഗ്രഹമാണ് റിസാറ്റ്-2ബി. അഞ്ച് വര്‍ഷക്കാലമാണ് ആയുസ്സ് . ഭൂമിയില്‍ നിന്ന് 555 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമധ്യരേഖയില്‍ നിന്ന് 37 ഡിഗ്രി മാറിയാകും ഉപഗ്രഹം സ്ഥാപിക്കുക.  557 കിലോമീറ്റര്‍ ആകും ഉപഗ്രഹത്തിന്റെ  ഭ്രമണ പഥം. എക്‌സ് ബാന്‍ഡ് ഫ്രീക്വന്‍സിയിലാകും ഉപഗ്രഹം പ്രവര്‍ത്തിക്കുക. 

ഐഎസ്ആര്‍ഒയുടെ അഭിമാന ബഹിരാകശ ദൗത്യ വാഹനം  പിഎസ്എല്‍വി തന്നെയാണ് റിസാറ്റ്-2ബിയെ ഭ്രമണ പഥത്തില്‍ എത്തിക്കുന്നത്. 300 കിലോഗ്രാം ഭാരമുള്ള  ഉപഗ്രഹവും ഇന്ധനവും ഉള്‍പ്പെടെ 615 കിലോഗ്രാമാണ് പിഎസ് എല്‍വി വഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.