എക്‌സിറ്റ് പോളില്‍ പ്രതിഫലിക്കുന്നതും ജനഹിതം

Tuesday 21 May 2019 9:03 pm IST

ന്യൂദല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളുടേയും കഠിനാധ്വാനത്തിന്റെയും ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ പ്രതിഫലിക്കുന്നതെന്നും കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിങ്.

അന്തിമഫലം ഇത് തന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തികച്ചും ആത്മവിശ്വാസമുണ്ട്. മെയ് 23ലെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ലോക്‌സഭയില്‍ മോദി സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഞായറാഴ്ച പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടമായാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. മെയ് 23നാണ് ഫലപ്രഖ്യാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.