സമ്മര്‍ദത്തെ അതിജീവിക്കുകയാണ് പ്രധാനം: കോഹ്‌ലി

Tuesday 21 May 2019 9:45 pm IST

മുംബൈ: ലോകകപ്പില്‍ സമ്മര്‍ദത്തെ അതിജീവിക്കുകയാണ് പ്രധാനമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കാലാവസ്ഥയോട് ഇണങ്ങുന്നതിനോടൊപ്പം സമ്മര്‍ദത്തെ അതിജീവിക്കാന്‍ പ്രാപ്തരാകണം.

ഇന്ത്യക്ക് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷങ്ങളിലെ വിജയം ഇതിന്റെ പ്രതിഫലനമാണെന്നും ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ കോഹ്‌ലി പറഞ്ഞു. 

ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാകും ഇംഗ്ലണ്ടിലേത്. ബാറ്റ്‌സ്മാന്മാര്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന പിച്ചുകളില്‍ കരുത്ത് കാട്ടും. ഐപിഎല്ലിലെ പ്രകടനവുമായി ഏകദിന ക്രിക്കറ്റിനെ താരതമ്യം ചെയ്യാനാവില്ല. ബൗളര്‍മാരുടെ പ്രകടനവും മുന്നേറ്റത്തില്‍ നിര്‍ണായകമാകും.

റോബിന്‍ റൗണ്ട് രീതിയില്‍ മത്സരഘടന ക്രമീകരിച്ചതിനാല്‍ ടീമുകള്‍ക്ക് ശക്തി ദൗര്‍ബല്യങ്ങള്‍ മനസിലാക്കാനാകും. കിരീടം നേടാന്‍ മികച്ച ക്രിക്കറ്റ് കളിക്കണമെന്നും പങ്കെടുക്കുന്ന എല്ലാവരും കരുത്തരാണെന്നും കോഹ്‌ലി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.