നിക്കി ലൗഡ ഓര്‍മയായി

Tuesday 21 May 2019 10:20 pm IST

വിയന്ന: മൂന്ന് തവണ ഫോര്‍മുല വണ്‍ കിരീടം നേടിയ ഓസ്ട്രിയന്‍ ഇതിഹാസതാരം നിക്കി ലൗഡ (70) അന്തരിച്ചു. എട്ടു മാസം മുമ്പ് ശ്വാസകോശം മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. 

1975, 1977 സീസണുകളില്‍ ഫെരാരിക്കൊപ്പവും 1984ല്‍ മക്‌ലാരനൊപ്പവുമായിരുന്നു ലൗഡയുടെ കിരീടനേട്ടം. 2012 മുതല്‍ ഫോര്‍മുല വണ്ണില്‍ മെഴ്‌സിഡസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സേവനം അനുഷ്ടിച്ചു. ലൗഡയുടെ മേല്‍നോട്ടത്തിലായിരുന്നു സൂപ്പര്‍താരം ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ച് തവണ തുടര്‍ച്ചയായി കിരീടം നേടിയത്. 

ലൗഡയുടെ മരണത്തില്‍ നിരവധി താരങ്ങള്‍ അനുശോചിച്ചു. മെഴ്‌സിഡസ്, ഫെരാരി, മക്‌ലാരന്‍ ടീമുകളും അനുശോചനം അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.