തെരഞ്ഞെടുപ്പ് പ്രചാരണം തീര്‍ത്ഥാടനമായിരുന്നു മോദി

Tuesday 21 May 2019 10:27 pm IST
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തനിക്ക് തീര്‍ത്ഥാടനമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മോദി.

ന്യൂദല്‍ഹി: ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തനിക്ക് തീര്‍ത്ഥാടനമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മോദി.

ഇതിനു മുന്‍പും നിരവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്. എന്നാല്‍, ഇത്തവണത്തേത് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചു. ആരേയും തോല്‍പ്പിക്കാനായിരുന്നില്ല പ്രചാരണം. അതെനിക്ക് തീര്‍ഥാടനം പോലെയായിരുന്നു.

ഭരണം വിജയകരമായ പരീക്ഷണമായിരുന്നെന്നും സഖ്യം ഇനിയും ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു സംഘമായി പ്രവര്‍ത്തിച്ച മന്ത്രിസഭാംഗങ്ങളെ മോദി അഭിനന്ദിച്ചതായും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.