ന്യൂദല്‍ഹി: ദല്‍ഹിയില്‍ ടിക്ക് ടോക്ക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 24 വയസുള്ള മോഹിത് മോറാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ദല്‍ഹിയിലെ ധര്മ്മപുരിയിലായിരുന്നു സംഭവം.
ദല്‍ഹിയിലെ നജ്ഫ്ഗനഢിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ച് സോഫായില്‍ ഇരിക്കുമ്പോഴാണ് തോക്കുമായി എത്തിയ ആക്രമികള്‍ മോഹിത്തിന് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം രക്ഷപ്പെടുന്ന ആക്രമണകാരികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. കറുത്ത മുഖം മൂടി ധരിച്ച് ബൈക്കുകളിലെത്തിയ മൂന്നംഗസംഘം സംഭവത്തിന് ശേഷം ഇടുങ്ങിയ വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ദല്‍ഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോര് ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തനായത്. അഞ്ചുലക്ഷത്തിലധികം പേരാണ് മോഹിത് മോറിനെ ടിക് ടോകില്‍ പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: