ന്യൂദല്‍ഹി: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വം നേടാനുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 15 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
2018 ല്‍ 5.44 ലക്ഷം വിദേശ പൗരന്മാരാണ് അമേരിക്കന്‍ പൗരത്വം നേടിയത്. 2017 ല്‍ 7.07 ലക്ഷം കുടിയേറ്റക്കാര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്് ഇത് 6% കുറവായിരുന്നു. യുഎസ് ഗവണ്മെന്റിന്റെ ഇമിഗ്രേഷന്‍ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: