മട്ടാഞ്ചേരി: പ്രതിരോധ ഗവേഷണ വിഭാഗത്തിലെ (പൂന) ശാസ്ത്രജ്ഞ സംഘം കൊച്ചി നാവിക സേനാകേന്ദ്രം സന്ദര്‍ശിച്ചു. ഗവേഷണ പഠനലക്ഷ്യവുമായി 24 ശാസ്ത്രജ്ജരാണ് കൊച്ചിയിലെത്തിയത്. മെയ് ഏട്ട് മുതല്‍ 21വരെയായി നടന്ന പഠന നിരീക്ഷണത്തില്‍ കൊച്ചിയിലെ വിവിധ നാവിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
ഐഎന്‍എസ് ദ്രോണാചാര്യ, നാവിഗേഷന്‍ സ്കൂള്‍, വ്യോമയാനകേന്ദ്രം, എയര്‍മാന്‍, സീമെന്‍ഷിപ്പ് സ്കൂള്‍, എയര്‍ ക്രാഫ്റ്റ്യാര്ഡ്, വിമാന പരിശീലന കേന്ദ്രം, ആയുധവിമാന യാര്‍ഡുകള്‍, സര്‍വേ കപ്പലായ ഐഎന്‍എസ് സര്വേഷക്, മാരിടൈം മ്യൂസിയം തുടങ്ങി കേന്ദ്രങ്ങള്‍ ശാസ്ത്ര സംഘം സന്ദര്‍ശിച്ചു. സായുധ സേനാ പ്രവര്‍ത്തന മികവും വികസനവും ലക്ഷ്യമാക്കിയുള്ളതാണ് ശാസ്ത്രജ്ഞ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: