ന്യൂദല്‍ഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാജ്യത്തിന്റെ വിഭജനം ആഗ്രഹിക്കുന്ന രാജ്യ വിരുദ്ധരെയാണ് പ്രതിപക്ഷം പിന്തുണയ്ക്കുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
‘ ഈ തെരഞ്ഞെടുപ്പ് പ്രതിപക്ഷവും ജനങ്ങളും തമ്മിലുള്ളതായിരുന്നു. ഭാരതത്തെ കീറി മുറിക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യ വിരുദ്ധര്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഭാരതത്തിന് വേണ്ടിയും രാജ്യത്തിന്റെ നല്ല ഭാവിക്ക് വേണ്ടിയും നില കൊണ്ടവര്‍ക്ക് നന്ദി അറിയിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം മുഴുവന്‍ പ്രതിപക്ഷത്തിന്റെ മോശം വാക്കുകള്‍ക്കും തരംതാഴ്ത്തലുകള്‍ക്കും പ്രധാനമന്ത്രി വിധേയനായി. എന്നാല്‍ രാജ്യം അദ്ദേഹത്തിനൊപ്പം നിലകൊണ്ടു. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളേയും ഓരോ നീക്കങ്ങളേയും ജനങ്ങള്‍ പിന്തുണച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: