കശ്മീരില്‍ ഭീകരാക്രമണം; സൈനികന് വീരമൃത്യു. 8 സൈനികര്‍ക്ക് പരിക്ക്

Wednesday 22 May 2019 3:36 pm IST
കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബാക്രമണം. ഒരു സൈനികന് വീരമൃത്യു. 8 സൈനികര്‍ക്ക് പരിക്കേറ്റു.പൂഞ്ച് മേഖലയിലെ മെന്‍ഡര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന.

ന്യൂദല്‍ഹി:കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം കുഴിബോംബാക്രമണം. ഒരു സൈനികന് വീരമൃത്യു. 8 സൈനികര്‍ക്ക് പരിക്കേറ്റു.പൂഞ്ച് മേഖലയിലെ മെന്‍ഡര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. നിയന്ത്രണ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍മാര്‍ക്കാണ് പരിക്കേറ്റതെന്നാണ് സൂചന.

ഇന്ന് രാവിലെ ജമ്മുകശ്മീരിലെ കുല്‍ഗാമിലെ ഗോപാല്‍പോറ പ്രദേശത്തും ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സൈന്യം രണ്ട് ഭീകരെ വധിച്ചിരുന്നു.ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.