സ്ട്രോങ് റൂമുകൾക്ക് കാവലുമായി പ്രതിപക്ഷ പാർട്ടികൾ

Wednesday 22 May 2019 3:44 pm IST

ന്യൂദൽഹി: വോട്ടെണ്ണുന്നതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾക്ക് പ്രതിപക്ഷ പാർട്ടികൾ കാവൽ ഏർപ്പെടുത്തി. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾക്ക് മുന്നിൽ ടെന്റ് കെട്ടിയാണ് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ കാവലിരിക്കുന്നത്. 

രാഷ്ട്രീയപാർട്ടികൾക്ക് ടെന്റ് കെട്ടാനുള്ള സൌകര്യം തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്തുകൊടുത്തിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മീററ്റിൽ എസ്‌പി, ബി‌എസ്‌പി പ്രവർത്തകർ കാവലിരിക്കുകയാണ്. സ്ട്രോങ് റൂമിൽ നിന്നും 200 മീറ്റർ മാറിയാണ് ടെന്റ്. സിസിടിവി ദൃശ്യങ്ങൾ ടെന്റുകളിൽ കിട്ടുമെങ്കിലും ബൈനോക്കുലർ നേതാക്കൾ എത്തിച്ചിട്ടുണ്ട്. 

വരും മണിക്കൂറുകൾ നിർണായകമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.