കേരളത്തിലെ പ്രവര്‍ത്തകരെ ഓര്‍ക്കുന്നു'; നന്ദി അറിയിച്ച് സ്മൃതി ഇറാനി

Wednesday 22 May 2019 3:48 pm IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. ട്വീറ്റിലൂടെയാണ് സ്മൃതി ജനങ്ങളോട്  നന്ദി അറിയിച്ചത്. 

'ഇനി 24 മണിക്കൂര്‍ മാത്രം...നമ്മളില്‍ ഭൂരിഭാഗം പേരും നാളെ ടെലിവിഷന് മുന്നിലാകും. വോട്ടുകളുടെ എണ്ണവും വിലയിരിത്തലുകളും കാണാന്‍ വേണ്ടി. ഈ അവസരത്തില്‍ എനിക്കും എന്റെ പാര്‍ട്ടിക്കും പിന്തുണ നല്‍കിയ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു'- സ്മൃതി ഇറാനി ട്വിറ്റ് ചെയ്തു.

പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കേരളത്തിലേയും ബംഗാളിലേയും പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും ട്വിറ്ററില്‍ സ്മൃതി ഇറാനി കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.