ആര്‍ഷവിദ്യാ സമാജം തകര്‍ക്കുമെന്ന് മുസ്ലീം തീവ്രവാദസംഘടനകള്‍

Wednesday 22 May 2019 4:49 pm IST

കൊച്ചി: ആര്‍ഷവിദ്യാ സമാജം അടച്ചുപൂട്ടിക്കുമെന്ന വെല്ലുവിളിയുമായി മുസ്ലീം തീവ്രവാദസംഘടനകള്‍. എസ്ഡിപിഐയുടെ എറണാകുളം ജില്ലാ കമ്മറ്റിയാണ് ഇപ്പോള്‍ ആര്‍ഷ വിദ്യാ സമാജത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവിധം തകര്‍ക്കുമെന്നാണ് എസ്ഡിപിഐയുടെ ഭീക്ഷണി. 

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ. മുജീവ് എന്നിവരാണ് ഭീക്ഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.  തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചാനലാണ് സ്ഥാപനത്തിനെതിരെയുള്ള കള്ള പ്രചരണത്തിന ചുക്കാന്‍ പിടിക്കന്നത്. ആര്‍ഷ വിദ്യാ സമാജം ഉടന്‍ അടച്ചുപൂട്ടണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടുമെന്നും ഉള്ള ഭീഷണികളും ഉണ്ട്. നെറ്റ് ഫോണിലൂടെയാണ് ഭീഷണിയെത്തുന്നതെന്ന് ആര്‍ഷ വിദ്യാ സമാജം പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സനാതന ധര്‍മ്മത്തിലേക്ക്  തിരികെയെത്തുന്നവര്‍ക്ക് ആവശ്യമായ ആത്മീയ ഉപദേശങ്ങള്‍ നല്‍കുന്ന തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാ സമാജത്തിനെതിരെ രണ്ടുവര്‍ഷം മുമ്പ് വ്യാപകമായ ആരോപണങ്ങള്‍ ജിഹാദി സംഘടനകള്‍ ഉയര്‍ത്തുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. 

മതം മാറ്റത്തിലൂടെ വിവാദത്തില്‍ ഇടം പിടിച്ച വൈക്കം സ്വദേശിനി  അഖിലയും ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പത്രസമ്മേളനത്തില്‍  ആരോപണം ഉന്നയിച്ചു. 'ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെയെത്തിയില്ലെങ്കില്‍  കൊന്നുകളയുമെന്ന് മനോജ് ഭീഷണിപ്പെടുത്തി' എന്നാണ് ഹാദിയ  പറഞ്ഞത്. എന്നാല്‍ അഖില ഇവിടെ വന്നിട്ടുപോലുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജിഹാദി സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം ഹാദിയ അരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വ്യക്തമായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.