സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാര്‍ കൂടി

Wednesday 22 May 2019 8:23 pm IST
കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് ബോസ് ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫാണ്. കര്‍ണ്ണാടക സ്വദേശിയായ ബൊപ്പണ്ണ ഗുവാഹതി ഹൈക്കോടതി ചീഫാണ്. ജസ്റ്റിസ് ഗവായ് ബോംബെ ഹൈേക്കാടതിയില്‍ നിന്നും ജസ്റ്റിസ് സൂര്യകാന്ത് ഹിമാചല്‍ ഹൈക്കോടതിയില്‍ നിന്നുമാണ് എത്തുക.

ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്ത നാലു പേരുകള്‍ കേന്ദ്രം അംഗീകരിച്ചതായി സൂചന. ജസ്റ്റിസുമാരായ  അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവര്‍ ജഡ്ജിമാരാകുന്നതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ തസ്തികകള്‍ പൂര്‍ണമായും നികത്തപ്പെടും. നിലവില്‍ 31 ജഡ്ജിമാര്‍ വേണ്ടിടത്ത് 27 പേരാണുള്ളത്. 

കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് ബോസ് ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫാണ്. കര്‍ണ്ണാടക സ്വദേശിയായ ബൊപ്പണ്ണ ഗുവാഹതി ഹൈക്കോടതി ചീഫാണ്.  ജസ്റ്റിസ് ഗവായ് ബോംബെ ഹൈേക്കാടതിയില്‍ നിന്നും ജസ്റ്റിസ് സൂര്യകാന്ത് ഹിമാചല്‍ ഹൈക്കോടതിയില്‍ നിന്നുമാണ് എത്തുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.