സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്; പെരിയയിലും കല്യോട്ടും നാളെ നിരോധനാജ്ഞ

Wednesday 22 May 2019 8:46 pm IST
സംഘര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട് . അതീവ പ്രശ്‌ന സാദ്ധ്യത മേഖലകളില്‍ കേന്ദ്ര സേനയേയും വിന്യസിക്കും .

തിരുവനന്തപുരം : കാസര്‍കോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നാളെ നിരോധനാജ്ഞ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ നാളെ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . വ്യാഴം രാവിലെ 8 മണി മുതല്‍ വെള്ളി രാത്രി 8 മണി വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത് .

സംഘര്‍ഷം ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട് . അതീവ പ്രശ്‌ന സാദ്ധ്യത മേഖലകളില്‍ കേന്ദ്ര സേനയേയും വിന്യസിക്കും .

ഫലം പുറത്തു വരുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ തലശേരി, ഇരിട്ടി, പിലാത്തറ, തളിപ്പറമ്പ്, കൂത്തുപറമ്പ് മേഖലകളിലാണ് സംഘര്‍ഷ സാധ്യത കൂടുതലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

വടകര, അഴിയൂര്‍, നാദാപുരം, കുറ്റ്യാടി, ഒഞ്ചിയം, ആയഞ്ചേരി എന്നിവിടങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

22,640 പോലീസ് ഉദ്യോഗസ്ഥരേയാണ് സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് സുരക്ഷയൊരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.