ന്യൂദല്‍ഹി: പരാജയഭീതിയില്‍ ഇവിഎമ്മുകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഭയം.
വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യം കമ്മീഷന് തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് തയാറായെങ്കിലും തിരിച്ചടി ഉണ്ടാവുമെന്ന് ഉറപ്പായതോടെ ആ നീക്കം ഉപേക്ഷിച്ചു. കോടതിയെ തങ്ങള്‍ സമീപിക്കുന്നില്ലെന്നും ജനങ്ങളുടെ വിധി ഇന്നറിയാമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി പ്രതികരിച്ചു.
വിവിപാറ്റുകള്‍ നൂറുശതമാനവും എണ്ണണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച ഹര്ജിക്കാരെയെല്ലാം നിശിതമായി കോടതി വിമര്‍ശിച്ചിരുന്നു. ഇതാണ് ഇക്കാര്യമുന്നയിച്ച് വീണ്ടും കോടതിയെ സമീപിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: