വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ലീഡ് എന്‍ഡിഎയ്ക്ക്.

Thursday 23 May 2019 8:36 am IST

ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 542 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ കനത്ത സുരക്ഷയിലാണ് ആരംഭിച്ചിരിക്കുന്നത്. രണ്ടു മാസത്തോളം നീണ്ടു നിന്ന ഏഴുഘട്ടങ്ങളായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയത്. 

എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടാണ് ആദ്യം എണ്ണുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കാം, അരുണാചല്‍ പ്രദേശ്. തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 22 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തുന്നുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആദ്യ ലീഡ് എന്‍ഡിഎയ്ക്ക്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് പോലെ രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ബിജെപിക്കാണ് മുന്‍തൂക്കം.

63 ഇടങ്ങളിലെ ഫലസൂചന പുറത്തുവന്നപ്പോള്‍ 40 ലേറെ സീറ്റുകളില്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. യുപിഎ ഇരുപതോളം സീറ്റുകളിലും മൂന്ന് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിലാണ്. 

കേരളത്തിലെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മുന്നിലെന്ന് ആദ്യസൂചന. സാധാരണ ഇടതുമുന്നണിയോ, വലതുമുന്നണിയോ മുന്നേറുന്ന സ്ഥലത്താണ് ബിജെപി സ്ഥാനാര്‍ത്ഥി മുന്‍തൂക്കം നേടുന്നത്. ബിജെപി വലിയ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. എക്‌സിറ്റ് പോളുകളിലും തിരുവനന്തപുരത്ത് ബിജെപി വിജയിച്ചേക്കുമെന്ന പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.