ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ദേശീയ തലത്തില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. 200 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നതായാണ് ആദ്യ വിവരങ്ങള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസ് വെറും 52 സീറ്റുകളില്‍ മാത്രമാണ് ദേശീയ തലത്തില്‍ ലീഡ് ചെയ്യുന്നത്. മറ്റു പ്രാദേശിക പാര്‍ട്ടികള്‍ 30 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനി ലീഡ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: