അമേത്തി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി മുന്നിട്ട് നില്ക്കുന്നു. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാള്‍ നല്ല ലീഡുമായി മുന്നോട്ടുപോവുകയാണ്.
വയനാട്ടില്‍ മികച്ച ലീഡോടെ രാഹുല്‍ മുന്നിട്ടു നില്‍ക്കുമ്പോഴാണ് അമേത്തിയില്‍ പിന്നില്‍ പോകുന്നത്. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു.
കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതി ഇറാനിയെ ത്നനെ ബിജെപി രാഹുലിന്റെ എതിരാളി ആക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: