തിരുവനന്തപുരം : പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി. വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫല സൂചനകൾ പുറത്തുവന്ന സമയത്ത് എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ലീഡ് നിലനിർത്തിയിരുന്നു.
കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളും തിരുവല്ല, റാന്നി, അടൂർ, ആറന്മുള, കോന്നീ എന്നീ മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക് സഭാ മണ്ഡലം. ഇതിൽ അടൂർ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് ലീഡ് നിലനിർത്താനായി. അതേസമയം ഇടത് സ്ഥാനാർത്ഥിയായ വീണാ ജോർജ് സ്വന്തം തട്ടകമായ ആറന്മുളയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
മണ്ഡലം രൂപീകൃതമായി 2009 മുതൽ ആന്റോ ആന്റണിയാണ് ഇവിടെ നിന്ന് ജയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: