ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടണ്ണലിന്റെ ആദ്യ ഫലസൂചനകളില്‍ മധ്യപ്രദേശിലും മുന്‍ തൂക്കം എന്‍ഡിഎയ്ക്ക് തന്നെ. കനത്ത പോരാട്ടം നടക്കുന്ന ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ ദിഗ്വിജയ് സിങ്ങിനെ പിന്നിലാക്കി ബിജെപിയുടെ പ്രഗ്യാ സിങ്ങാണ് മുന്നിലുള്ളത്. ബിജെപി 30 വര്‍ഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്.
ഉമാ ഭാരതിക്കും ശിവരാജ് സിംഗ് ചൗഹാനുമാണ് മണ്ഡലത്തില്‍ പ്രഗ്യ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചുമതല നല്‍കിയത്. ബിജെപിയുടെ മണ്ഡലത്തിലെ പ്രചാരണ മികവാണ് പ്രഗ്യ സിങ്ങിനെ ഇത്രയധികം ലീഡ് നേടാന്‍ കാരണം.
ഭോപ്പാലില്‍ ആകെ 1957241 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,39,153 പുരുഷന്മാരും 9,18,021 സ്ത്രീകളും 67 ട്രാന്‍സ്ജെന്‍സറുമാണ്. 1989 മുതല്‍ ബിജെപിയാണ് മണ്ഡലത്തില്‍ ജയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: