ന്യൂദല്‍ഹി : തെരഞ്ഞെടുപ്പിലെ കന്നി അംഗത്തില്‍ മികച്ച പ്രകടനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ മുന്നില്‍. കിഴക്കന്‍ ദില്ലിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഗംഭീറിന് കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിങ് ലൗലിയേക്കാള് മികച്ച ലീഡാണ് ഉള്ളത്.
അതേസമയം ദില്ലി സൗത്തില്‍ മത്സരിക്കുന്ന ബോക്സിങ് താരം വിജേന്ദര്‍ സിങ് ആദ്യ ഫലങ്ങളില്‍ എറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന വിജേന്ദര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ബിജെപിയുടെ രമേശ് ബിദുരിയാണ് മണ്ഡലത്തില്‍ ഒന്നാമത്. ആം ആദ്മി പാര്‍ട്ടിയുടെ രാഘവ് ചദ രണ്ടാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: