പാലക്കാട് : ഇടതുകോട്ടയായ ആലത്തൂരും സിപിഎമ്മിനെ കൈവിടുന്നു. യുഡിഎഫിന്റെ രമ്യാ ഹരിദാസാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. 25 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 31,000 വോട്ടുകള്‍ക്കാണ് രമ്യഹരിദാസ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ ആദ്യ ഘട്ടത്തില്‍ മാത്രമാണ് പി.കെ. ബിജു ലീഡ് ചെയ്തത്.
ഏഴ് മണ്ഡലങ്ങളിലെ വോട്ടെണ്ണിയപ്പോള്‍ രമ്യാ ഹരിദാസാണ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ഡിഎഫ് സിറ്റിങ് എംപിയായ പി.കെ. ബിജു ഇവിടെ മൂന്നാം വട്ടമാണ് ജനവിധി തേടുന്നത്. ആലത്തൂര്‍ സീറ്റ് ഉറപ്പിച്ചിരുന്ന എല്‍ഡിഎഫിനിത് അപ്രതീക്ഷിതമായ തിരിച്ചടിയാണ് രമ്യ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: