അമേഠിയില്‍ രാഹുല്‍ ഗാന്ധി തോല്‍വിയിലേക്ക്

Thursday 23 May 2019 12:39 pm IST

അമേഠി : തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം അമേഠിയിൽ രാഹുൽ ഗാന്ധി തോൽ‌വിയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയുടെ ലീഡ് നില ഇടയ്ക്ക് കുറയ്ക്കാൻ രാഹുലിനായെങ്കിലും പിന്നീട് രാഹുൽ ഏറെ പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ടത്. 

പതിനായിരത്തിൽപ്പരം വോട്ടിന്റെ ലീഡാണ് ഇപ്പോൾ സ്മൃതിക്കുള്ളത്. അമേഠിയിൽ മാത്രം എന്തുകൊണ്ട് രാഹുൽ മത്സരിച്ചില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം തരുന്നത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വിറപ്പിച്ചിരുന്നു. രാഹുലിന് ഉണ്ടായിരുന്ന മൂന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം സ്മൃതി ഒരു ലക്ഷമാക്കി കുറച്ചിരുന്നു.  ഇപ്പോൾ രാഹുലിനെ പരാജയപ്പെടുത്തുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. 

അതേസമയം വയനാട്ടിൽ രാഹുലിന്റെ ലീഡ് രണ്ട് ലക്ഷം കടന്നു. 2014ലെ ഇ.അഹമ്മദിന്റെ 1,94,739 എന്ന ഭൂരിപക്ഷമാണ് മറികടന്നിരിക്കുന്നത്. ഇതുവരെ 46 ശതമാനം വോട്ട് മത്രമാണ് വയനാട്ടിൽ എണ്ണിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.