യുപിയില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നത് റായ്ബറേലി മാത്രം

Thursday 23 May 2019 12:40 pm IST

ലഖ്‌നൗ : ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിന് ലീഡുള്ളത് ഒരു മണ്ഡലത്തില്‍ മാത്രം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ മാത്രമാണ് യുപിഎയ്ക്ക് ഇത്തവണ ലീഡ് ഉള്ളത്.

കഴിഞ്ഞ വര്‍ഷം റായ്ബറേലിയും, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേത്തിയും കോണ്‍ഗ്രസ്സിന് ലഭിച്ചെങ്കില്‍ ഇത്തവണ ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് ഒപ്പം നില്‍ക്കുന്നത്. അതും ആദ്യഫലങ്ങളില്‍ സോണിയ പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. 

80 സീറ്റുകള്‍ ഉള്ളതില്‍ 59 സീറ്റുകള്‍ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ മഹാസഖ്യം 18ലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 80 മണ്ഡലങ്ങള്‍ ഉള്ളതിനാല്‍  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യം ഒട്ടാകെ ഉറ്റുനോക്കുന്ന സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.