മോദി വൈകീട്ട് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും

Thursday 23 May 2019 12:56 pm IST

ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും. വൈകീട്ട് അഞ്ചുമണിയോടെ ബിജെപി ആസ്ഥാനത്ത് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരും. അതിനുശേഷം മോദി അഞ്ച് മണിക്ക് പ്രവര്‍ത്തകരെ നേരില്‍ കണ്ട്  അഭിവാദ്യം ചെയ്യും. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ 345 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത് ഇതില്‍ 292 സീറ്റുകള്‍ ബിജെപിയുടേതാണ്. യുപിഎ 79 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 52 സീറ്റുകളാണ് ഇതില്‍ കോണ്‍ഗ്രസ്സിനുള്ളത്.

421 പേരാണ് ഇത്തവണ കോണ്‍ഗ്രസ് പാനലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഇതോടെ എറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഇത്തവണയും ബിജെപി അധികാരത്തില്‍ വരുമെന്ന സൂചനയാണ് നല്‍കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.