ഗാന്ധിനഗർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ലീഡ് അഞ്ച് ലക്ഷം കടന്നു. മുതിര്‍ന്ന ബിജെപ് നേതാവ് എൽ.കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ചഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിലാണ് അമിത് ഷായുടെ മിന്നുന്ന പ്രകടനം. വരാണാസിയിൽ മോദിയുടെ ലീഡ് മൂന്ന് ലക്ഷം പിന്നിട്ടു.
അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ലീഡ് നിലയിൽ സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിർത്തുകയാണ്. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
ഭോപ്പാലിലും ബിജെപി വന്‍ ലീഡിലേക്കാണ് നീങ്ങുന്നത്. ബിജെപിയുടെ മികച്ച സംഘടനാ പ്രവര്‍ത്തനം പ്രഗ്യ സിംഗ് താക്കൂറിന് സഹായകരമായിയെന്നാണ് വിലയിരുത്തല്‍. കോൺഗ്രസിന്റെ ദിഗ്വിജയ് സിംഗിനെ ബഹുദൂരം പിന്നിലാക്കിയാണ് പ്രഗ്യ സിംഗിന്റെ ലീഡ് നില. ഭോപ്പാലില്‍ പ്രഗ്യ സിംഗിന്റെ ലീഡ് 44000 കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: