ജെറുസലേം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചും വിജയാശംസകള്‍ നേര്‍ന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിന്ദി ഭാഷയിലാണ് നെതന്യാഹുവിന്റെ ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. മോദിയെ അഭിനന്ദിച്ചതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഡമാക്കുന്നതിനെക്കുറിച്ചും നെതന്യാഹു ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
”തെരഞ്ഞെടുപ്പില്‍ മികച്ച ജയം നേടിയ എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ നിങ്ങളുടെ മികച്ച നേതൃപാടവത്തിനുള്ള അംഗികാരമാണ് തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഡമാകട്ടെ”-നെതന്യാഹു ട്വീറ്റ് ചെയ്തു.
ലീഡില്‍ ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷമായ 272 പിന്നിട്ടു. വെല്ലുവിളികളില്ലാതെ എന്‍ഡിഎ കുതിപ്പ് തുടരുകയാണ്. 331 സീറ്റില്‍ സീറ്റില്‍ എന്‍ഡിഎ ലീഡ് തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടില്‍ തുടങ്ങിയ ആധിപത്യം ഇപ്പോഴും എന്‍ഡിഎ തുടരുകയാണ്. മുഖ്യപ്രതിപക്ഷമായ യുപിഎ 93 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ള പാര്‍ട്ടികള്‍ 115 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: