പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ഹീരാബെൻ

Thursday 23 May 2019 3:40 pm IST

ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ‌ഡി‌എ നേടിയ വിജയം ആഘോഷമാക്കിയിരിക്കുകയാണ് രാജ്യത്തെ ബിജെപി പ്രവർത്തകർ. ഹർ ഹർ മോദി, ജയ് ജയ് മോദി എന്നീ മുദ്രാവാക്യം വിളികളോടെ മോദിയുടെ വീടിന് മുന്നിലെത്തിയ പ്രവർത്തകരെ മോദിയുടെ അമ്മ ഹീരാ ബെൻ അഭിവാദ്യം ചെയ്തു. കൈകൂപ്പി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്ക് അവർ നന്ദി അറിയിച്ചു.

ഗാന്ധിനഗറിൽ ഇളയ മകൻ പങ്കജ് മോദിക്കൊപ്പമാണ് ഹീരാ ബെൻ താമസിക്കുന്നത്. റെക്കോർഡ് വിജയമാണ് രാജ്യത്ത് എൻഡി‌എ നേടിയിരിക്കുന്നത്. ഏപ്രിൽ 23ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഹീരാബെൻ പറഞ്ഞത് മോദിക്ക് ഇനിയും രാജ്യത്തിനായി കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്നായിരുന്നു. 

ഇന്ന് വൈകുന്നേരം അഞ്ചര മണിക്ക് മോദി പാർട്ടി ആസ്ഥാനത്ത് എത്തും. പുതിയ സർക്കാർ ഞായറാഴ്ച അധികാരം ഏൽക്കുമെന്നാണ് പുതിയ സൂചനകൾ നൽകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.