ബെംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കരണടിച്ചത് പോലെയായെന്ന് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പാരകാശ് രാജ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കുടുതല്‍ അപമാനിതനും പരിഹാസിതനും ആയതായാണ് തോന്നുന്നതെന്നും ട്വിറ്ററില്‍ പ്രകാശ് രാജ് കുറിച്ചു.
‘എന്റെ കരണത്തേറ്റ അടി, ട്രോളുകളും, അധിക്ഷേപങ്ങളും പിന്നാലെ വരുമായിരിക്കാം. എന്നിരുന്നാലും സെക്യുലര്‍ ഇന്ത്യയ്ക്കായുള്ള തന്റെ പോരാട്ടം തുടരും. നിശ്ചയത്തില്‍ തന്നെ ഉറച്ചുനില്‍ക്കും. മുന്നോട്ടുള്ള കഠിനയാത്ര തുടങ്ങിയിട്ടേയുള്ളൂ. ഈ യാത്രയില്‍ തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും പ്രകാശ്രാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ബെംഗളൂരു സെന്‍ട്രലില്‍ പ്രകാശ്രാജിന്റെ വോട്ട് നില തുടക്കം മുതല്‍ തന്നെ കുറവായിരുന്നു. രാവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയ അദ്ദേഹം മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ മാത്രം ലീഡ് നില ഉയരാത്തതില്‍ പ്രതിഷേധിച്ച് സ്ഥലം വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: