യുഡി‌എഫ് വിജയത്തിന്റെ ശില്പി മുഖ്യമന്ത്രി - കെ.സുധാകരൻ

Thursday 23 May 2019 5:28 pm IST

കണ്ണൂര്‍: യുഡിഎഫ് കേരളത്തിൽ നേടിയ വിജയത്തിന്റെ ശില്പി മുഖ്യമന്ത്രി പിണറായി വിജയനെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. വിജയത്തിന് ആദ്യം നന്ദി പറയുന്നത് പിണറായി വിജയനോടാണെന്നും സുധാകരന്‍ പറഞ്ഞു. 

എവിടെയാണ് കേരളം എന്ന പാഠം പഠിപ്പിച്ചു തന്നത് പിണറായി വിജയനാണ്. ഇത്രയേറെ വലിയ ഭൂരിപക്ഷം യൂഡിഎഫിന് ലഭിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത് എന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കണ്ണൂരിലേത് റെക്കോഡ് ഭൂരിപക്ഷമാണെന്നും യുഡിഎഫിന് വിജയം നേടാന്‍ സഹായിച്ച എല്ലാവർക്കും നന്ദിരേഖപ്പടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെയും, പിണറായി വിജയന്റെയും, ഇ.പി ജയരാജന്റെയും ഷൈലജ ടീച്ചറുടേയും മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം എന്നും സുധാകരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.