പ്രജ്ഞയുടെ വിജയം കാവിഭീകരതയെന്ന കോണ്‍ഗ്രസ് പ്രചാരണത്തിനേറ്റ തിരിച്ചടി

Thursday 23 May 2019 5:48 pm IST
ഹിന്ദു സംഘടനാ നേതാക്കളെയും പ്രവര്‍ത്തകാരെയും കാവി ഭീകരതയെന്നു പറഞ്ഞ് ബോംബു സ്‌ഫോടനക്കേസുകളില്‍ കുടുക്കിയത് യുപിഎ സര്‍ക്കാരാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മലേഗാവ്, അജ്‌മേര്‍ ദര്‍ഗ അടക്കമുള്ള സ്‌ഫോടനക്കേസുകളിലാണ് അവര്‍ ഹിന്ദു നേതാക്കളെ കുടുക്കിയത്.

ഭോപ്പാല്‍; മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങിന് തകര്‍പ്പന്‍ വിജയം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ്‌വിജയ് സിങ്ങിനെയാണ് പ്രജ്ഞ തോല്‍പ്പിച്ചത്.  ദ്വിഗ് വിജയിന്റെ തോല്‍വി മാത്രമല്ല പ്രജ്ഞയുടെ വിജയവും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

ഹിന്ദു സംഘടനാ നേതാക്കളെയും പ്രവര്‍ത്തകാരെയും കാവി ഭീകരതയെന്നു പറഞ്ഞ് ബോംബു സ്‌ഫോടനക്കേസുകളില്‍ കുടുക്കിയത് യുപിഎ സര്‍ക്കാരാണ്.  അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരമാണ് ഇതിന്  ചുക്കാന്‍ പിടിച്ചത്.  മലേഗാവ്, അജ്‌മേര്‍ ദര്‍ഗ അടക്കമുള്ള സ്‌ഫോടനക്കേസുകളിലാണ് അവര്‍ ഹിന്ദു നേതാക്കളെ കുടുക്കിയത്. 

മലേഗാവ് സ്‌ഫോടനക്കേസില്‍ അന്വേഷണത്തിന് ഒടുവില്‍ എന്‍ഐഎ പ്രജ്ഞാ സിങ്ങിന് ക്‌ളീന്‍ ചിറ്റു നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും അവരെ കുരിശിലേറ്റുന്ന പരിപാടിയാണ് കോണ്‍ഗ്രസും സിപിഎമ്മും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചെയ്തിരുന്നത്. തെരഞ്ഞെടുപ്പില്‍ അവര്‍ പ്രജ്ഞക്കെതിരെ കുപ്രചാരണം അഴിച്ചുവിടുകയും ചെയ്തു, പക്ഷെ ജനങ്ങള്‍ അത് തള്ളിയെന്നതിന്റെ വ്യക്തമാക്ക സൂചനയാണ്  അവരുടെ തകര്‍പ്പന്‍ വിജയം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.