ജനവിധി അംഗീകരിക്കുന്നു: രാഹുല്‍

Thursday 23 May 2019 6:14 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 'ജനങ്ങളാണ് ഭരണാധികാരി എന്ന് എന്റെ പ്രചാരണങ്ങളിലെല്ലാം പറഞ്ഞിരുന്നു.. അവര്‍ തന്നെയാണ് മോദിയെ തെരഞ്ഞെടുത്തത്.. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു'.. രാഹുല്‍ പറഞ്ഞു.

'എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചര്‍ച്ച ചെയ്യാനുള്ള ദിവസമല്ല ഇന്ന്. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആകണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ വ്യക്തമായി തീരുമാനിച്ചിരുന്നു.. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഞാന്‍ ആ തീരുമാനത്തെ ബഹുമാനിക്കുന്നു'.. രാഹുല്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.