അമേഠിയില്‍ രാഹുലിന് കനത്ത തോല്‍വി

Thursday 23 May 2019 6:34 pm IST
അമേഠിയില്‍ മാത്രം എന്തുകൊണ്ട് രാഹുല്‍ മത്സരിച്ചില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം തരുന്നത്.

ന്യൂദല്‍ഹി: അമേഠിയില്‍ വമ്പന്‍ അട്ടിമറി. പതിറ്റാണ്ടുകളായി കോണ്‍ഗ്രസും ഗാന്ധികുടുംബവും കൈയടക്കി വച്ചിരുന്ന യുപിയിലെ അമേഠിയില്‍ ബിജെപിയുടെ മിന്നും താരം സ്മൃതി ഇറാനിക്ക് വന്‍ വിജയം. കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുലിനെ സ്മൃതി അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 

1999ലെ തെരഞ്ഞെടുപ്പില്‍ സോണിയ വിജയിച്ച മണ്ഡലം 2004 വരെ അവര്‍ സ്വന്തമാക്കി. 2004ല്‍ രാഹുലാണ് ഇവിടെ ജയിച്ചത്. 2009ലും 2014ലും രാഹുല്‍ തന്നെ ജയിച്ചു. പക്ഷെ 2014ല്‍ മത്സരം കടുത്തതായി, ബിജെപിയുടെ സ്മൃതി ഇറാനി തോറ്റെങ്കിലും രാഹുലിന്റെ ഭൂരിപക്ഷം വന്‍േതാതില്‍ കുറച്ചു. 3.70 ലക്ഷത്തിന് 2009ല്‍ ജയിച്ച രാഹുലിന് 2014ല്‍ ലഭിച്ച ഭൂരിപക്ഷം 1.07 ലക്ഷം വോട്ടായി കുറഞ്ഞു.

2014 മുതല്‍ നിരന്തരം മണ്ഡലം സന്ദര്‍ശിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സ്മൃതി, അമേഠിക്കാര്‍ക്ക് പ്രിയപ്പെട്ടവളാകാന്‍ അധികം വേണ്ടിവന്നില്ല. അത് ഈ തെരഞ്ഞെടുപ്പില്‍ തെളിയുകയും ചെയ്തു, സ്മൃതിയുടെ വിജയം കോണ്‍ഗ്രസ്സിന് തിരിച്ചടിയായെന്നു മാത്രമല്ല. പതിറ്റാണ്ടുകളായി അവര്‍ കൈവശം വച്ചിരുന്ന അമേഠി അന്യമായത് വലിയ ഞെട്ടലും ഉണ്ടാക്കിയിട്ടുണ്ട്.

‘രാഹുലിന്റെ വിജയത്തിനു വേണ്ടി എസ്പി ബിഎസ്പി സഖ്യം ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതു പോലുമില്ല. എന്നിട്ടും സ്മൃതി സുഖമായി ജയിച്ചുകയറുകയായിരുന്നു.

അമേഠി നഷ്ടപ്പെട്ടത് മറ്റൊരു തരത്തിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയാണ്.  പ്രിയങ്കയുടെ സാന്നിധ്യവും പാര്‍ട്ടിക്ക് തുണയായില്ല. 2014ല്‍  7.50 ശതമാനം വോട്ടാണ് യുപിയില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ഇക്കുറി കൈയിലുണ്ടായിരുന്ന രണ്ടു സീറ്റുകളില്‍( അമേഠി,  സോണിയ മല്‍സരിച്ച റായ്ബറേലി) ഒന്ന് പോകുകയും ചെയ്തു, വോട്ട് ശതമാനം 6.28 ശതമാനമായി കുറയുകയും ചെയ്തു. പ്രിയങ്കയ്ക്കായിരുന്നു യുപിയുടെ ചുമതല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.