എന്നാലും ഇങ്ങനെയുമുണ്ടോ തോല്‍വി; പരാജയം പ്രതീക്ഷിച്ചില്ലെന്ന് പിണറായി

Thursday 23 May 2019 6:54 pm IST

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇതിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. വാര്‍ത്താ കുറിപ്പിലാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. 

ഈ പരാജയത്തിന് അടിസ്ഥാനമായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിശദമായി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും .കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയത് യു ഡി എഫിനാണ് അനുകൂലമായത് . ഇത് താല്‍ക്കാലികമായ പരാജയമാണ്. ദേശീയ തലത്തില്‍ മതേതര ശക്തികള്‍ക്ക് ഉണ്ടായ പരാജയത്തില്‍ സിപിഎമ്മിന് ആശങ്കയുണ്ടെന്നും കോടിയേരി പറഞ്ഞു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.