ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ചൗക്കിദാര്‍ (കാവല്ക്കാരന്) വിശേഷണം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര്‍ പേരില്‍നിന്ന് ചൗക്കിദാര്‍ ഒഴിവാക്കുകയാണെന്നും എന്നാല്‍ ഇത് തന്നില്‍ അവിഭാജ്യഘടകമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും ഇതുപോലെ ചൗക്കിദാര്‍ വിശേഷണം ഒഴിവാക്കണം. ചൗക്കിദാറിന്റെ സത്ത അടുത്ത ഘട്ടത്തിലേക്ക് എത്തിക്കേണ്ട സമയമാണിതെന്നും മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: