ന്യൂദല്‍ഹി: ഇന്ത്യന്‍ ജനതക്ക് മുന്നില്‍ തല കുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് വിജയിപ്പിച്ചത്. ഞാനല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണിത്, ജനങ്ങളുടെ വിജയമാണിത്.
ഈ വിജയത്തില്‍ രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നു. മോദി പറഞ്ഞു. തരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ഈ വിജയം തന്റേതല്ല, ജനങ്ങളാണ് വിജയിച്ചത്. രാജ്യത്തിന് വേണ്ടി ജീവല്‍ ത്യാഗം ചെയ്തവരുടേതാണ്. ജനാധിപത്യത്തിന്റെ വിജയമാണ്. ജനം സന്യാസിയായ തന്റെ ഭിക്ഷപാത്രം നിറച്ച് തന്നതില്‍ സന്തോഷവാനാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു അഴിമതി ആരോപണം പോലും ഉണ്ടായില്ലെന്ന് മോദി പറഞ്ഞു.
രാജ്യത്തെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്, പുതിയ ഭാരതത്തിന് വേണ്ടിയാണ് താന്‍ വോട്ട് തേടിയത്. കോടിക്കണക്കിന് പേര് പിന്തുണച്ചു. എല്ലാവരോടും നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: