എന്‍ഡിഎ വോട്ടില്‍ 61 ശതമാനത്തിന്റെ വര്‍ധന

Thursday 23 May 2019 9:18 pm IST

തിരുവനന്തപുരം; കേരളത്തില്‍ സീറ്റൊന്നും കിട്ടിയില്ലങ്കിലും എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടില്‍ വന്‍ വര്‍ധന. 2014 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ  61 ശതമാനം വോട്ടാണ് ഇത്തവണ കൂടുതല്‍ കിട്ടിയത്്. 2014ല്‍ എന്‍ഡിഎയ്ക്ക് 19,44,249 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ 31,62,115 വോട്ടുകള്‍ നേടി. 12,17,866 വോട്ടിന്റെ വര്‍ധന. ബിജെപി മത്സരിച്ച എല്ലാ സീറ്റിലും വോട്ടില്‍ വലിയ വര്‍ധന ഉണ്ടായി ഘടകക്ഷികലുടെ സീറ്റില്‍ വയനാടൊഴികെ എല്ലായിടത്തും വോട്ടു കൂടി.

കഴിഞ്ഞ തവണ ആറ് മണ്ഡലങ്ങളിലായിരുന്നു ബിജെപി ഒരുലക്ഷത്തിലധികം നേടിയത്. 2.82 ലക്ഷം നേടിയ തിരുവനന്തപുരമായിരുന്നു മുന്നില്‍. കാസര്‍കോട്, കോഴികോട്, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും ബിജെപി ലക്ഷം കടന്നു. ഇത്തവണ 14 മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ടു ലഭിച്ചു.  ഈ ആറ് മണ്ഡലങ്ങള്‍ക്കു പുറമെ പൊന്നാനി, ചാലക്കുടി, എറണാകുളം, കോട്ടയം,ആലപ്പുഴ,മാവേലിക്കര,കൊല്ലം,ആറ്റിങ്ങല്‍ എന്നിവിടങ്ങളി ഒരു ലക്ഷത്തിലധികം വോട്ടു നേടി.3.14 ലക്ഷം വോട്ടു പിടിച്ച തിരുവന്തപുരമാണ് ഇത്തവണയും മുന്നില്‍

വോട്ടില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം ഉണ്ടായത് തൃശ്ശൂരാണ്. അവിടെ 1,91,141 വോട്ടാണ് ഇത്തവണ കൂടിയത്. കോട്ടയത്ത് 1.10 ലക്ഷവും ആലപ്പുഴയില്‍ 1.43 ലക്ഷവും പത്തനംതിട്ടയില്‍.1.56 ലക്ഷവും ആറ്റിങ്ങലില്‍ 1.55 ലക്ഷവും  വോട്ടുകള്‍ ഇത്തവണ കൂടി. വയനാട്ടില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക വോട്ടു കുറഞ്ഞത്. അതും 1936 വോട്ടുമാത്രം

 

എന്‍ഡിഎയ്ക്ക് കിട്ടിയ വോട്ട്. ബ്രാക്കറ്റില്‍ 2014ല്‍ കിട്ടിയ വോട്ട്

കാസര്‍കോട്- 176049(1,72,826)

കണ്ണൂര്‍-68509(51636)

വടകര-80128(76313)

വയനാട്-78816(80752)

കോഴിക്കോട്-161216(115760)

മലപ്പുറം-82087(64705)

പൊന്നാനി-110430(75212)

പാലക്കാട്-218556(136587)

ആലത്തൂര്‍-89837(87803)

തൃശ്ശുര്‍-293822(102681)

ചാലക്കുടി-154159(92848)

എറണാകുളം-137749(99003)

ഇടുക്കി-78648(50483)

കോട്ടയം 155135(44357)

ആലപ്പുഴ-186278(43051)

മാവേലിക്കര-132323(79743)

പത്തനംതിട്ട-295627(138954)

കൊല്ലം-102319(58671)

ആറ്റിങ്ങല്‍-246502(90528)

തിരുവനന്തപുരം-313925( 282336)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.