ഒഡീഷയില്‍ നവീന് അഞ്ചാമൂഴം

Friday 24 May 2019 5:57 am IST

ഭുവനേശ്വര്‍: ഇക്കുറി ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഒഡീഷയില്‍ അഞ്ചാം തവണയും നവീന്‍ പട്‌നായിക്കിന്റെ ബിജെഡി തന്നെ അധികാരം നിലനിര്‍ത്തി. പക്ഷെ   ബിജെപി മികച്ച  മുന്നേറ്റമാണ് കാഴ്ചവച്ചത്. 

147 അംഗ നിയമ സഭയില്‍ 94 സീറ്റുകളില്‍  ബിജെഡിക്കാണ് മുന്‍തൂക്കം. അതേ സമയം 28 സീറ്റുകളില്‍ ബിജെപിക്കാണ് ലീഡ്. കോണ്‍ഗ്രസ് 12 സീറ്റുകളിലും സിപിഎമ്മും   ജെഎംഎമ്മും ഓരോ സീറ്റിലും ലീഡ് ചെയ്യുകയാണ്. സ്വതന്ത്രനുമുണ്ട് ഒരുസീറ്റ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളാണ് ബിജെഡി നേടിയത്, ബിജെപിക്ക് ലഭിച്ചത് പത്തു സീറ്റുകളും. കോണ്‍ഗ്രസിന് 16 എംഎല്‍എമാരും ഉണ്ടായിരുന്നു.

 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  മൊത്തമുള്ള 21 സീറ്റുകളില്‍ 20 സീറ്റുകളും ബിജെഡിയാണ് നേടിയത്. ബിജെപിക്ക് ഒന്ന് ലഭിച്ചു. കോണ്‍ഗ്രസ്സിന് ഒരു സീറ്റും ലഭിച്ചില്ല. ഇക്കുറി  21 സീറ്റുകളില്‍ ബിജെഡിക്ക് 14 സീറ്റുകളേ ലഭിച്ചിട്ടുള്ളൂ.  ഏഴു  സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. ബിജെപിക്ക് ഇക്കുറി ആറു സീറ്റുകളാണ് കൂടുതലായി ലഭിച്ചത്. നവീന്‍ പട്‌നായിക് അഞ്ചാം തവണയാണ് അധികാരത്തിലേറുന്നത്. ഇരുപതു വര്‍ഷത്തോളമായി നവീന്‍ മുഖ്യമന്ത്രിയായിട്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.