ആര്‍എസ്എസ് പരിശീലനം കാഴ്ചപ്പാട് വിശാലമാക്കും: സര്‍ കാര്യവാഹ്

Thursday 23 May 2019 10:29 pm IST

നാഗ്പുര്‍: രാജ്യപുരോഗതിക്ക് വിശാല കാഴ്പ്പാട് ആവശ്യമാണെന്ന് ആര്‍എസ്എസ് സര്‍ കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി. ആര്‍എസ്എസ് തൃതീയ സംഘശിക്ഷാ വര്‍ഗിന് നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് തുടക്കം കുറിക്കുകയായിരുന്നു. 

ഭാരതീയ കാഴ്ചപ്പാടും ഭാരതീയതയും രണ്ടാണ്. സ്വയംസേവകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഭാരതീയ കാഴ്ചപ്പാടുണ്ടാകാം, എന്നാല്‍ ഈ പരിശീലനം കൊണ്ട് ഭാരതീയത അനുഭവിക്കാന്‍ കഴിയും. അത് നിങ്ങളുടെ ഭാരതീ കാഴ്ചപ്പാട് വിശാലമാക്കും, അദ്ദേഹം വിശദീകരിച്ചു.

നാഗ്പുരിലെ രേഷം ഭാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മൃതിഭവന്‍ പരിസരത്ത് ഇന്നലെ തുടങ്ങിയ വര്‍ഗില്‍ 828 പേരാണുള്ളത്.

സ്വയംസേവകര്‍ ശരിയായ മൂല്യങ്ങളും അനുഷ്ഠാനങ്ങളും ദൈനംദിന സ്വഭാവമാക്കണം. അത് അവശ്യമാണ്, പക്ഷേ, എളുപ്പമല്ലാതാനും. നിത്യജീവിതത്തിന്റെ ഭാഗമാക്കി ജീവിതകാലം മുഴുവന്‍ അതനുഷ്ഠിക്കാന്‍ പ്രാപ്തമാക്കുകയാണ് സംഘ ശിക്ഷാ വര്‍ഗുകളുടെ ലക്ഷ്യമെന്ന് സര്‍ കാര്യവാഹ് പറഞ്ഞു. ഇതില്‍ വിതയ്ക്കുന്ന വിത്ത് കാലക്രമത്തില്‍ വളര്‍ന്ന് വലിയ മരമാകും, അദ്ദേഹം പറഞ്ഞു.

വര്‍ഗില്‍, വ്യക്തികളുടെ വിശേഷമികവുകള്‍ ഒന്നുചേര്‍ന്ന് വളര്‍ന്ന് അത് നമ്മുടെ മാതൃഭൂമിയുടെ വികാരമായി മാറും. ഈ ദേശീയ കാഴ്ചപ്പാടും ദര്‍ശനവും വര്‍ഗ് കഴിഞ്ഞാലും അവരില്‍ ശേഷിക്കും. വര്‍ഗുകള്‍ ആത്മപരിശോധനയ്ക്കും സ്വയം വളര്‍ച്ചയ്ക്കും സഹായകമാകും, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.