ന്യൂദല്‍ഹി: പരിചയസമ്പന്നനായ എം.എസ്.ധോണി ലോകകപ്പില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ക്രിക്കറ്റ്് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍.പരിചയസമ്പന്നരായ ബാറ്റ്സ്മാന്മാരെ ഇന്ത്യ വേണ്ടവിധത്തില്‍ ഉപയോഗിക്കണം. 341 ഏകദിനങ്ങള്‍ കളിച്ച താരമാണ് ധോണി. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായമെന്ന് സച്ചിന് പറഞ്ഞു.
ടീമിന്റെ കോമ്പിനേഷന്‍ എങ്ങിനെയാണെന്ന് അറിയില്ല. രോഹിതും ശിഖര്‍ ധവാനും ഓപ്പണറാകുകയും ധോണി മൂന്നാമാനായി ഇറങ്ങുകയും ചെയ്താല്‍ നാലാം നമ്പറില്‍ ആരു തന്നെയായാലും ധോണി അഞ്ചാം നമ്പറില്‍ കളിക്കണം. ധോണിക്ക് ശേഷം ബിഗ് ഹിറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ ഇറങ്ങണം.
മുന്‍നിരക്കാര്‍ മികച്ച തുടക്കം നല്കിയാല് ധോണിക്ക് ഹാര്‍ദിക്കിനൊപ്പം അവസാന ഓവര്‍വരെ കത്തിക്കയറാനാകും. ടീമിലെ ഏക ഇടംകൈയന്‍ ബാറ്റസ്മാനായ ധവാന് ലെഗ് സ്പിന്നര്‍ ഉള്‍പ്പെടെയുള്ള ബൗളര്‍മാരെ ഭംഗിയായി കൈകാര്യം ചെയ്യണം.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍ സെമിയിലെത്തും. സെമിയിലെത്തുന്ന നാലാം ടീം പാക്കിസ്ഥാനോ ന്യൂസിലന്‍ഡോ ആയിരിക്കുമെന്ന്് സച്ചിന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: