ഹൃദയവികാരമായി മോദി

Thursday 23 May 2019 11:06 pm IST
ബിജെപിക്ക് തനിച്ച് മുന്നൂറിലധികം സീറ്റുകള്‍ വിജയിക്കാനായത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സംഘടനാ പാടവത്തിന്റെ മികവിന്റെ തെളിവായി. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നഗര ഗ്രാമങ്ങളില്‍ ബിജെപിക്ക് മിന്നുന്ന വിജയം സമ്മാനിച്ചപ്പോള്‍ പാര്‍ട്ടിക്ക് വീണ്ടും തനിച്ച് കേവല ഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടര്‍ച്ച.

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനതയുടെ ഹൃദയവികാരമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ആകെയുള്ള 543 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം 352 സീറ്റുകളുടെ ഉജ്ജ്വല വിജയം നേടി. ഇന്ത്യ ജയിച്ചു എന്നായിരുന്നു മോദിയുടെ ആദ്യപ്രതികരണം. ട്വിറ്ററിലെ ചൗക്കിദാര്‍ എന്ന പ്രൊഫൈല്‍ നെയിം മാറ്റിയ മോദി അത് വിജയീഭാരത് എന്നാക്കി. 

ബിജെപിക്ക് തനിച്ച് മുന്നൂറിലധികം സീറ്റുകള്‍ വിജയിക്കാനായത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സംഘടനാ പാടവത്തിന്റെ മികവിന്റെ തെളിവായി. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നഗര ഗ്രാമങ്ങളില്‍ ബിജെപിക്ക് മിന്നുന്ന വിജയം സമ്മാനിച്ചപ്പോള്‍ പാര്‍ട്ടിക്ക് വീണ്ടും തനിച്ച് കേവല ഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടര്‍ച്ച.

ഒരുകാലത്ത് ഇടതുകോട്ടയായിരുന്ന ബംഗാളില്‍ 40 ശതമാനത്തിലേറെ വോട്ടും 18 സീറ്റുകളിലെ വലിയ വിജയവും നേടിയ ബിജെപി, യുപിയില്‍ മഹാഗഡ്ബന്ധനെ സമര്‍ത്ഥമായി എതിരിട്ട് 62 സീറ്റുകള്‍ കരസ്ഥമാക്കി. ബീഹാറിലെ 40ല്‍ 39 സീറ്റുകളുടെ വിജയം എന്‍ഡിഎയുടെ ശക്തിയുടെ തെളിവായി. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും ലോക്‌സഭയില്‍ കൂടുതല്‍ ദുര്‍ബ്ബലരായി മാറി. രാഹുല്‍ രാജിക്കൊരുങ്ങിയെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ്സിനെ ഭാവിയില്‍ കാത്തിരിക്കുന്ന ശിഥിലീകരണത്തിന്റെ സൂചനകളാണ്. വിശാല ഇടതൈക്യത്തിന് വേണ്ടി നീക്കം നടത്തിയ സിപിഎം ലോക്‌സഭയില്‍ വെറും മൂന്നു സീറ്റിലൊതുങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.