ലോകം ഉറ്റുനോക്കുന്നത് മോദി 2.0 സര്‍ക്കാരിലേക്ക്

Friday 24 May 2019 10:21 am IST

ന്യൂദല്‍ഹി : ചരിത്രത്തിലെ ഏറ്റവും വലിയ അംഗ സംഖ്യയോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ മോദി ആദ്യം ഊന്നല്‍ നല്‍കേണ്ടത്  സാമ്പത്തിക മേഖലയ്ക്ക് തന്നെയാണെന്നാണ് സാന്പത്തിക വീദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്‍ഡിഎ 2.0 സര്‍ക്കാരിനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും. കേന്ദ്രമന്ത്രിമാര്‍ മന്ത്രാലയങ്ങളിലെത്തി ചുമതലകള്‍ വീണ്ടുമേറ്റെടുത്തു തുടങ്ങി.

ആദ്യത്തെ നൂറ് ദിവസത്തെ അജണ്ട നിശ്ചയിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മോദി യോഗം വിളിച്ച് ചര്‍ച്ചകളും തുടങ്ങി. അന്താരാഷ്ട്ര നായണയനിധിയുടെ കണക്കനുസരിച്ച് 2018  സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയ്ക്ക് 2.9 ശതമാനം വളര്‍ച്ച മാത്രമെ നേടാനായുള്ളൂ. ഈ കാലയളവില്‍  ചൈന 6.6 ശതമാനവും, ബ്രസീല്‍ 1.1 ശതമാനവും സാമ്പത്തിക വളര്‍ച്ച് നേടിയപ്പോള്‍  മോദി ഭരണത്തില്‍ ഇന്ത്യ 7.7 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 

പ്രതിവര്‍ഷം ഇന്ത്യയില്‍ 81  ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണ്ടതുണ്ടെന്നാണ് ലോക ബാങ്കിന്റെ കണക്കുകള്‍ പറയുന്നത്. അതുകൊമ്ട് തന്നെ പുതിയ സര്‍ക്കാരിന് സാമ്പത്തിക വളര്‍ച്ച പോലെ തന്നെ തൊവിലവസരങ്ങല്‍ സൃഷ്ടിക്കുന്നതിലും വേണ്ടത്ര ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

രാജ്യത്ത് ആകമാനം ഒറ്റ പരോക്ഷ നികുതി ഘടന നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ചരക്കു സേവന നികുതി അഥവാ ജിഎസ്ടി. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന പരോക്ഷ നികുതികള്‍ക്കു പകരമാണിത്. രാജ്യത്തെ 29 സംസ്ഥാനങ്ങള്‍ക്കും ഒറ്റ നികുതിഘടനക്ക് കീഴില്‍ കൊണ്ടുവരാന്‍ ജിഎസ്ടിക്ക് കഴിഞ്ഞു എന്നതാണ് മുന്‍  സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളില്‍ ഒന്ന്. 

അതുപോലെ തന്നെ സ്വച്ഛ് ഭാരത് പദ്ധതിയാകും മോദി സര്‍ക്കാരിന്‌റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതി. 9 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ച പദ്ധതിയില്‍ ഗ്രാമീണ ശുചിത്വം കൂട്ടാനുള്ള നടപടികളുണ്ടായി. നഗര ശുചീകരണ പദ്ധതികളും നടന്നു.

കൂടാതെ അഴിമതിക്കെതിരേയും കള്ളപ്പണം എന്നിവ ഇല്ലാതാക്കുന്നതിനും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൊഴില്‍,​ കാര്‍ഷിക മേഖല,​ രാജ്യത്തെ നിക്ഷേപങ്ങള്‍ എന്നിവയിലും വളര്‍ച്ച നേടാന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.