മോദി 2.0 സത്യപ്രതിജ്ഞ 30ന്

Friday 24 May 2019 12:09 pm IST

ന്യൂദല്‍ഹി : മോദി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭായോഗം ചേരും.

പുതിയ മന്ത്രിസഭയും വകുപ്പുകളും സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചചെയ്യുന്നതാണ്. 28ന് വാരാണസിയും 29ന് ഗാന്ധിനഗറും മോദി സന്ദര്‍ശിക്കും. മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയുടെ വസതിയില്‍ എത്തിയും മോദ്ി കൂടിക്കാഴ്ച നടത്തി. 

നിങ്ങളെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വിറ്ററിലൂടെ അറിയിച്ചു. അദ്വാനി ആറ് തവണ നിന്ന് മത്സരിച്ച മണ്ഡലമായ ഗാന്ധിനഗറില്‍ നിന്നാണ് ഇത്തവണ അമിത്ഷാ മത്സരിച്ചത്.  അഞ്ച് ലക്ഷത്തില്‍ അധികം നോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അമിത്ഷാ ഇത്തവണ ജയിച്ചത്. മോദിയും 4.80ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.