കോഴിക്കോട്: രാഹുല്‍ ഗാന്ധി കര്‍ണ്ണാടകത്തില്‍ മത്സരിക്കാതിരുന്നത് പരാജയം മുന്പില് കണ്ടെന്ന് എംപി വീരേന്ദ്രകുമാര്‍. പരാജയം എല്ലാ പാര്‍ട്ടികളും വിലയിരുത്തണമെന്നും കേരളത്തിലെ പരാജയം പ്രതീക്ഷിച്ചതിലും അപ്പുറമാണ്. കേരളത്തില്‍ ശബരിമല പ്രശ്നം തിരിച്ചടി സൃഷ്ടിച്ചോ എന്നത് പഠിക്കണമെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു.
സംസ്ഥാനത്ത് യുഡിഎഫ് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങിലടക്കം യുഡിഎഫിന് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ കാര്യം പറയുമ്പോള്‍ കോണ്‍ഗ്രസിന് ഒന്നും പറയാനില്ലെന്നും വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: