ഇടതിനോടുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞു : സി. ദിവാകരന്‍

Friday 24 May 2019 2:05 pm IST

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇടത് പക്ഷത്തോടുള്ള വിശ്വാസം കുറഞ്ഞെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. ഇടത് പക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടത്പക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും സി. ദിവാകരന്‍ ആവശ്യപ്പെട്ടു. 

കേരളത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 20 മണ്ഡലത്തില്‍ ആകെ ഒരു മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാനായത്. അതും നേരിയ ഭൂരിപക്ഷത്തില്‍. തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ലെന്നും പലകാരണങ്ങളുണ്ട്. ജനങ്ങളുടെ പള്‍സ് പഠിച്ച് പ്രവര്‍ത്തിക്കാന്‍ അറിയണം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ആവേശവും പ്രകടനവും വോട്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിപിഐ നിര്‍വ്വാഹക സമിതിയോഗത്തില്‍ നിന്നും സി. ദിവാകരന്‍ വിട്ടുനിന്നു. ആരോഗ്യ പ്രശ്നം കാരണമെന്നാണ് ദിവാകരന്റെ വിശദീകരണം നല്‍കിയത്. തെരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താന്‍ വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കീഴ്ഘടകങ്ങളില്‍ നിന്നും വിശദ റിപ്പോര്‍ട്ട് തേടാന്‍ യോഗത്തില്‍ തീരുമാനമായി. പരാജയ കാരണം വിലയിരുത്താന്‍ ചേര്‍ന്ന യോഗം ഒരു മണിക്കൂറിനുള്ളില്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നുയ 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.