വാഗ്ദാനം പാലിച്ച് പി.വി. അന്‍വര്‍ രാജിവെയ്ക്കണം : ഇ.ടി മുഹമ്മദ് ബഷീര്‍

Friday 24 May 2019 5:33 pm IST

മലപ്പുറം: വാഗ്ദാനം പാലിച്ച് പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി.വി അന്‍വര്‍ മുമ്പ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രസ്താവന നടത്തിയിരുന്നു. ഇത് പാലിക്കണമൈന്നും ഇടി അറിയിച്ചു. 

എന്നാല്‍ കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്വം തനിക്കില്ലെന്നാണ് പി.വി. അന്‍വര്‍ ഇതിന് നല്‍കിയ മറുപടി.

കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേത്തിയിലുണ്ടായ കനത്ത തോല്‍വിയുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ തോല്‍വി നിസ്സാരമാണെന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. നട്ടെല്ല് പണയം വെച്ച് താന്‍ വോട്ടിനായി വര്‍ഗ്ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം മലപ്പുറത്തു മത്സരിക്കുന്നില്ലെന്നുറപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സര രംഗത്തിറങ്ങിയത്. ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇത്തവണ ജയിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.