എന്‍ഡിഎക്ക് 32 ലക്ഷം വോട്ട് ; കുതിപ്പില്‍ മുന്നില്‍ തൃശ്ശൂര്‍

Friday 24 May 2019 8:50 pm IST

 

തിരുവനന്തപുരം:  സീറ്റ് നേട്ടമില്ലങ്കിലും കേരളത്തില്‍ ബിജെപിയുടെ വോട്ടില്‍ വന്‍ വര്‍ധന. 2014 നെ അപേക്ഷിച്ച് 12 ലക്ഷത്തിലധികം വോട്ടിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 2014 ല്‍  എന്‍ ഡി എയ്ക്ക് ആകെ കിട്ടയത് 19,44,249 വോട്ടായിരുന്നത് ഇപ്പോള്‍ 31,71,792 ആയി ഉയര്‍ന്നു. 12,27,543 വോട്ടിന്റെ വര്‍ധന. ഏറ്റവും അധികം വോട്ടു കിട്ടിയത് തിരുവനന്തപുരത്താണ്. കുമ്മനത്തിന് ഇവിടെ 3,16.142 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 33,806 വോട്ടിന്റെ വര്‍ധന.

വോട്ടില്‍ തിരുവനന്തപുരമാണ് മുന്നിലെങ്കില്‍ വോട്ടു വര്‍ധനയില്‍ തൃശ്ശൂരാണ് മുന്നില്‍. 2,93,822 വോട്ടു പിടിച്ച സുരേഷ് ഗോപി വര്‍ധിപ്പിച്ചത് മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1,91,141 വോട്ടുകളാണ്. പത്തനംതിട്ടയാണ് വോട്ടു വര്‍ധനയില്‍ രണ്ടാമത്്.  മുന്‍വര്‍ഷത്തേക്കാല്‍ 1,58,442 വോട്ടുകളാണ് ഇവിടെകൂടിയത്.  ആറ്റിങ്ങലില്‍ 1,57,553 വോട്ടുകള്‍ ഇത്തവണ അധികമായി കി്ട്ടി. ഒരു ലക്ഷത്തിലധികം വോട്ടുകള്ുടെ വര്‍ധനവ് ഉണ്ടായ മറ്റ് മണ്ഡലങ്ങള്‍ ആലപ്പുഴയും(1,44,678)കോട്ടയവും(1,10,778) ആണ്. പാലക്കാട് 81,969 വോട്ടുകള്‍ കൂടി. കണ്ണൂര്‍, വടകര, വയനാട്, മലപ്പുറം, ആലത്തൂര്‍, ഇടുക്കി എന്നീ മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും എന്‍ഡിഎയുടെ വോട്ട് ഒരു ലക്ഷത്തിലധികം ഉണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങല്‍ ,പത്തനംതിട്ട,തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടുലക്ഷത്തിലധികമാണ് വോട്ട്. വയനാട്ടില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക വോട്ടു കുറഞ്ഞത്.( 1936)

 

                                          NDA VOTE

 

Constituency                                

2019

2014

Difference

Kasaragod

176049

172826

3223

Kannur

68509

51636

16873

Vatakara

80128

76313

3815

Wayanad

78816

80752

-1936

Kozhikode

161216

115760

45456

Malappuram

82332

64705

17627

Ponnani

110603

75212

35391

Palakkad

218556

136587

81969

Alathur

89837

87803

2034

Thrissur

293822

102681

191141

Chalakudy

154159

92848

61311

Ernakulam

137749

99003

38746

Idukki

78648

50483

28165

Kottayam

155135

44357

110778

Alappuzha

187729

43051

144678

Mavelikkara

133546

79743

53803

Pathanamthitta

297396

138954

158442

Kollam

103339

58671

44668

Attingal

248081

90528

157553

Thiruvananthapuram

316142

282336

33806

       
       
       

TOTAL

3171792

1944249

1227543

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.