ബിജെപിയെ അഭിനന്ദിച്ച് ദീദി

Friday 24 May 2019 9:43 pm IST
ബിജെപി തരംഗം ബംഗാളിലും ആഞ്ഞടിച്ചിരുന്നു. 42 സീറ്റുള്ള സംസ്ഥാനത്ത് തൃണമൂലിന് നേടാനായത് 22 സീറ്റുകള്‍ മാത്രമാണ്. 18 സീറ്റുകള്‍ നേടി പുതു ചരിത്രമാണ് ഇവിടെ ബിജെപി സൃഷ്ടിച്ചത്.

കൊല്‍ക്കത്ത: രാജ്യത്ത് മികച്ച വിജയം കൈവരിച്ച് അധികാരത്തിലെത്തുകയും ബംഗാളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത ബിജെപിയെ അഭനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിജയികള്‍ക്ക് അഭിനന്ദനം. എന്നാല്‍ എല്ലാ പരാജിതരും പരാജിതരല്ലെന്നും ദീദി ട്വിറ്ററില്‍ കുറിച്ചു. 

തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ അവലേകനം നടത്തുമെന്നും അതിന് ശേഷം തങ്ങളുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി തരംഗം ബംഗാളിലും ആഞ്ഞടിച്ചിരുന്നു. 42 സീറ്റുള്ള സംസ്ഥാനത്ത് തൃണമൂലിന് നേടാനായത് 22 സീറ്റുകള്‍ മാത്രമാണ്. 18 സീറ്റുകള്‍ നേടി പുതു ചരിത്രമാണ് ഇവിടെ ബിജെപി സൃഷ്ടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.