എന്‍ഡിഎ 351

Saturday 25 May 2019 3:34 am IST
കര്‍ണാടകത്തില്‍ ബിജെപി പിന്തുണയോടെ ജയിച്ച സുമലതയുടെ കൂടിയാകുമ്പോള്‍ എന്‍ഡിഎയുടെ അംഗബലം 352 സീറ്റാകും. 2014ലേതിനേക്കാള്‍ ഇത്തവണ ബിജെപിക്ക് അധികം ലഭിച്ചത് 22 സീറ്റ്. എന്‍ഡിഎയ്ക്ക് 15 സീറ്റ് അധികം.

ന്യൂദല്‍ഹി:  ലോക്‌സഭയില്‍ എന്‍ഡിഎയ്ക്ക് 351 സീറ്റ്. 542 സീറ്റില്‍ ബിജെപി നേടിയ 303 സീറ്റിന്റെ കരുത്തിലാണ് എന്‍ഡിഎ 351 സീറ്റ് സ്വന്തമാക്കിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായതായി വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കര്‍ണാടകത്തില്‍  ബിജെപി പിന്തുണയോടെ ജയിച്ച സുമലതയുടെ കൂടിയാകുമ്പോള്‍ എന്‍ഡിഎയുടെ അംഗബലം 352 സീറ്റാകും. 2014ലേതിനേക്കാള്‍ ഇത്തവണ ബിജെപിക്ക് അധികം ലഭിച്ചത് 22 സീറ്റ്. എന്‍ഡിഎയ്ക്ക് 15 സീറ്റ് അധികം. 

സഖ്യകക്ഷികളായ ശിവസേന (18), ജെഡിയു (16), ലോക്ജനശക്തി പാര്‍ട്ടി (ആറ്), അകാലിദള്‍ (രണ്ട്), അപ്‌നാദള്‍ (രണ്ട്), ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ലോക്താന്ത്രിക് പാര്‍ട്ടി, മിസോ നാഷണല്‍ ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവ ഓരോ സീറ്റു വീതം നേടി. 

യുപിഎയ്ക്ക് 87 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന് 52 സീറ്റുകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.